Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

കോടതിയുടെ അഭിനന്ദനം ലഭിച്ച പോലീസ് നായ ജെറിക്ക് സേനയുടെ സ്നേഹാദരം

തിരുവനന്തപുരം: കൊലപാതകക്കേസ് തെളിയിക്കാൻ പോലീസിനെ സഹായിച്ചതിന് കോടതിയുടെ അഭിനന്ദനം ലഭിച്ച പോലീസ് നായ ജെറിക്ക് സേനയുടെ സ്നേഹാദരം. ട്രാക്കർ ഡോഗ് ജെറിയെ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് പോലീസ് ആസ്ഥാനത്ത് ക്ഷണിച്ചുവരുത്തിയാണ് ആദരിച്ചത്. സംസ്ഥാന പോലീസ് മേധാവി ഡിജിപിയുടെ കമന്റേഷൻ മെഡൽ ജെറിയെ അണിയിച്ചു. പോലീസ് സേനയുടെ ഹാന്റ്‌ലർമാരായ വിഷ്ണു ശങ്കർ വിഎസ്, അനൂപ് എംവി എന്നിവർക്ക് എഡിജിപി മനോജ് എബ്രഹാം ക്യാഷ് അവാർഡ് സമ്മാനിച്ചു. ബറ്റാലിയൻ ഡിഐജി പി പ്രകാശ് ചടങ്ങിൽ സംബന്ധിച്ചു.


കടയ്ക്കാവൂരിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്നതിന് പോലീസിനെ സഹായിച്ച ജെറിയെ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി അഭിനന്ദിച്ചിരുന്നു. ലാബ്രഡോർ റിട്രീവർ ഇനത്തിൽപ്പെട്ട ജെറി 2016 ലാണ് തിരുവനന്തപുരം റൂറൽ പോലീസിന്റെ ഭാഗമായത്. അഞ്ചവർഷത്തെ സേവനത്തിനിടെ പാലോട്, കിളിമാനൂർ, പോലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നു കൊലപാതക കേസുകൾ ഉൾപ്പെടെ നിരവധി കേസുകൾ തെളിയിക്കാൻ ജെറി സഹായിച്ചു. മികച്ച ട്രാക്കർ ഡോഗിനുള്ള മെഡലും ജെറിക്ക് ലഭിച്ചിട്ടുണ്ട്.



വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക


    



Post a Comment

0 Comments