Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

കെ കരുണാകരന്റെ നൂറ്റി മൂന്നാമത് ജന്മദിനാഘോഷങ്ങൾ സംഘടിപ്പിച്ചു

നെടുമങ്ങാട്: കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ കരുണാകരന്റെ നൂറ്റി മൂന്നാമത് ജന്മദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. ബ്ലോക്കിലെ അൻപത് കേന്ദ്രങ്ങളിൽ ഛായാ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി. നെടുമങ്ങാട് തൃപ്പാദം ആശ്രമത്തിൽ നടന്ന ലീഡർ അനുസ്മരണം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു .


ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എസ് അരുൺകുമാറിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളായ കരകുളം കൃഷ്ണപിള്ള , ശൂരനാട് രാജശേഖരൻ , പി എസ് പ്രശാന്ത്, കല്ലയം സുകു, അഡ്വ എൻ ബാജി, നെട്ടിറച്ചിറജയൻ , വട്ടപ്പാറ ചന്ദ്രൻ , കാച്ചാണി രവി, രാജേന്ദ്രൻ നായർ , ടി അർജുനൻ, എംഎസ് ബിനു, ചെല്ലാങ്കോട്ജ്യോതിഷ്, റഹിം, കരകുളം സുകുമാരൻ, പൂങ്കുംമൂട് അജി, മഹേഷ് ചന്ദ്രൻ, ഹാഷിം റഷീദ്, ള്ളിയൂർ സുരേഷ്, രാജശേഖരൻ നായർ, വാണ്ട സതീഷ്, രത്നാകരൻ, പുതുകുളങ്ങര നാഗപ്പൻ, സി രാധാകൃഷ്ണൻനായർ ,ഫസീല കായ്പ്പാടി, സന്ധ്യാ സുമേഷ്, എന്നിവർ പ്രസംഗിച്ചു തൃപ്പാദംഡയറക്ടർ ഫാദർ ജോസഫ് അഗസ്റ്റിൻ, സിസ്റ്റർ സുപ്പീരിയർ ലെസി,കോവിഡ് പ്രതിരോധ പ്രവർത്തകൻ രാജീവ്കുമാർ, എന്നിവരെ രമേശ് ചെന്നിത്തല ആദരിച്ചു. ആശ്രമം അന്തേവാസികൾക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വകയായി ആയി സദ്യയൊരുക്കി. രണ്ടുമണിക്കൂർ ആശ്രമത്തിൽ ചെലവഴിച്ച ശേഷമാണ് രമേശ് ചെന്നിത്തല മടങ്ങിയത്.






വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments