
കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെ കരകുളം മുല്ലശ്ശേരി സ്വദേശി സോണിയയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവ് ബിജുമോനേയും അയൽവാസി ഹരിപ്രസാദിനേയും വെട്ടികൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും സ്ഥലത്ത് അക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതിനാണ് ഇവരെ അറസ്റ് ചെയ്തത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നെടുമങ്ങാട് എസ് ഐ സുനിൽ ഗോപി മുല്ലശ്ശേരി തോപ്പ് ഭാഗത്തുണ്ടായിരുന്ന ഷൈജുവിനേയും രാഹുലിനേയും സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടു വരാൻ ശ്രമിക്കവെ എസ്ഐയെ വെട്ടി പരിക്കേല്പിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഒപ്പമുണ്ടായിരുന്ന മറ്റു പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. മർദ്ദനത്തിൽ എസ് ഐയുടെ കൈ ഒടിഞ്ഞു.
![]() |
| ഗുണ്ടകളുടെ ആക്രമണത്തിൽ പരിക്കേറ്റ എസ്‌ഐ സുനിൽ ഗോപി |
കൊലപാതകകേസ് ഉൾപ്പടെ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് ഷൈജു. രാഹുൽ, ആദർശ്, അനന്ദു എന്നിവർക്കെതിരെ നെടുമങ്ങാട്, അരുവിക്കര, വലിയമല പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.