Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

കുട്ടിയാനയുടെ മരണകാരണം അപൂർവ വൈറസ് ബാധയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോട്ടൂർ: ആന പരിപാലന കേന്ദ്രത്തിൽ ഒന്നര വയസ്സുകാരി ശ്രീക്കുട്ടി എന്ന കുട്ടിയാനയുടെ മരണകാരണം അപൂർവ വൈറസ് ബാധയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങളെ ബാധിക്കുന്ന ഹെർപസ് എന്ന വൈറസാണ് ആനക്കുട്ടിയെ ബാധിച്ചതെന്നു പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസസ് സ്ഥിരീകരിച്ചു. 


നാലു വയസ്സിൽ താഴെയുള്ള കണ്ണൻ, അമേന എന്നീ കുട്ടിയാനകൾക്കും രോഗലക്ഷങ്ങളുണ്ട്. ഈ ആനക്കുട്ടികളെ പ്രത്യേക കേന്ദ്രത്തിൽ ക്വാറന്റീൻ ചെയ്തു. മുൻകരുതലിന്റെ ഭാഗമായി ആനക്കോട്ടയിലെ പത്തു വയസ്സിനു താഴെയുള്ള എല്ലാ കുട്ടിയാനകൾക്കും ചികിത്സ തുടങ്ങി. പിറന്നുവീണ് രണ്ടു ദിവസം മാത്രമായ ആനക്കുട്ടിയെ ഒഴുക്കിൽപ്പെട്ട് കൂട്ടം തെറ്റി പരുക്കേറ്റ നിലയിൽ 2019 നവംബർ ആറിനു തെന്മല വനമേഖലയിൽ നിന്നാണു ലഭിച്ചത്.





വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments