Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ഡാനിഷി ന്റെ വിയോഗം മാധ്യമ മേഖലയ്ക്ക് തീരാനഷ്ടം; നാഷണൽ യൂത്ത് ലീഗ്

തിരുവനന്തപുരം: കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിലെ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. 2018 ൽ റോഹിഗ്യൻ അഭയാർത്ഥികളുടെ ദുരിതം പകർത്തിയ റിപ്പോർട്ടുകൾക്ക് ഡാനിഷിന്‌ പുലിറ്റ്സർ അവാർഡ്‌ ലഭിച്ചിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിൻ്റെയും രണ്ടാം കൊവിഡ് തരംഗത്തിന്റെയും ചിത്രങ്ങൾ ശ്രദ്ധേയമാണ്‌. രണ്ടാം കൊവിഡ് തരംഗത്തിൽ മരിച്ച മനുഷ്യരുടെ ചിതകൾ കൂട്ടത്തോടെ എരിയുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാധ്യമ രംഗത്ത് ഇനിയും ഏറെ മുന്നോട്ട് പോകേണ്ട വ്യക്തിയായിരുന്നു അദ്ദേഹം. റോയിട്ടേഴ്സിൻ്റെ ചീഫ് ഫോട്ടോഗ്രാഫറായ ഡാനിഷിൻ്റെ വിയോഗം മാധ്യമ മേഖലയ്ക്ക് തീരാ നഷ്ടമാണെന്നും നാഷണൽ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പുലിപ്പാറ യൂസഫ് പ്രസ്താവനയിൽ പറഞ്ഞു.












വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക





Post a Comment

0 Comments