ആറ്റിങ്ങൽ: ബ്യൂട്ടി പാർലറിൽ ജനറേറ്ററിലെ പുക ശ്വസിച്ചു കുഴഞ്ഞുവീണു. ആറ്റിങ്ങൽ മാമം എസ്ബിഐക്ക് സമീപമുള്ള അഷ്ടമുടി ബ്യൂട്ടിപാർലറിലാണ് ജനറേറ്ററിന്റെ പുക ശ്വസിച്ച് ജീവനക്കാർ കുഴഞ്ഞുവീണത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം ജനറേറ്ററിന്റെ പുക എസി പ്രവർത്തിച്ചിരുന്ന മുറിക്കുള്ളിൽ പടർന്നതാണ് ഇവിടുത്തെ ജീവനക്കാർ കുഴഞ്ഞു വീഴാൻ കാരണമെന്നാണ് പ്രാഥമിക വിവരം. വെസ്റ്റ് ബംഗാൾ സ്വദേശി സുസ്മിത, സിക്കിം സ്വദേശികളായ സൗമ്യ, ഗ്രേസി, ഡാർജിലിംഗ് സ്വദേശി സഞ്ജു ആറ്റിങ്ങൽ സ്വദേശി മിനി എന്നിവരാണ് പുക ശ്വസിച്ച് കുഴഞ്ഞുവീണത്. ഇവർ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.