
അസാം പൊലീസും കേരള പൊലീസും സംയുക്തമായി റെയ്ഡ് നടത്തുകയായിരുന്നു. പെണ്‍വാണിഭ സംഘത്തിന്റെ മുഖ്യനടത്തിപ്പുകാരും അസാം സ്വദേശികളുമായ മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരും പിടിയിലായി. അസാം പോലീസിന്റെ സമയോചിതമായ ഇടപെടലാണ് ഇവരെ പിടികൂടാൻ സഹായിച്ചത്. ഉത്തരേന്ത്യയില്‍നിന്നും സ്ത്രീകളെ കേരളത്തിലെത്തിച്ചു പെണ്‍വാണിഭം നടത്തുന്നതായി അസം പൊലീസിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഈ മാസം 11ന് മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരെ പ്രതികളാക്കി അസം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
ഇരുവരുടെയും ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിക്കുന്നതെന്നു മനസ്സിലായത്. തുടര്‍ന്ന് അസം പൊലീസ് വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തി. സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയെ കണ്ട സംഘം കാര്യങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്ന് ഷാഡോ പൊലീസുമായി ചേര്‍ന്നു സംഘം റെയ്ഡ് നടത്തുകയായിരുന്നു. അസാം, നാഗലാന്റ്, മേഘാലയ എന്നിവിടങ്ങളിലെ ദാരിദ്ര്യം അനുഭവിക്കുന്ന സ്ത്രീകളുടെ കുടുംബങ്ങളില്‍ ചെന്ന് പണം നല്‍കി ജോലി വാഗ്ദാനം ചെയ്ത് കേരളത്തില്‍ എത്തിക്കും. ഇവിടെ അനാശാസ്യ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കും.
ദമ്പതികളെന്ന് പറഞ്ഞാണ് മുറിയെടുക്കുന്നത്. ഇതിനായി വ്യാജ രേഖകളും ചമച്ചിരുന്നു. പുറത്ത് അറിയാതിരിക്കാന്‍ ലോഡ്ജിലുള്ളവര്‍ക്കും പണം നല്‍കിയിരുന്നു.ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു സഹായികളും പിടിയിലായിട്ടുണ്ട്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയശേഷം പ്രതികളെ അസാമിലേക്ക് കൊണ്ടു പോകുമെന്ന് പൊലീസ് അറിയിച്ചു. ഇത്തരം സംഘങ്ങളെ പറ്റി അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.