എറണാകുളം: കവി എസ്.രമേശൻ നായർ അന്തരിച്ചു. 73 വയസ്സായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിരവധി സിനിമകൾക്ക് ഗാനങ്ങൾ എഴുതിയിട്ടുള്ള അദ്ദേഹം ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. അഞ്ഞൂറിലധികം ഗാനങ്ങളുടെ രചയിതാവാണ്. ഷഡാനൻ തമ്പിയുടെയും പർവ്വതിയമ്മയുടെയും മകനായി 1948 മെയ് മൂന്നിന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്താണ് ജനനം. കേരള ഭാഷ ഇൻസ്റ്റിട്യൂട്ടിൽ സബ് എഡിറ്റർ ആയും ആകാശവാണിയിൽ നിർമ്മാതാവായും പ്രവർത്തിച്ചിട്ടുണ്ട്. ഗുരുപൗര്ണമി എന്ന കാവ്യ സമാഹാരത്തിന് കേന്ദ്ര സാഹിത്യ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.