Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ഒളിമ്പിക്സിന് നേരിട്ട് യോ​ഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമായി മലയാളി

തിരുവനന്തപുരം: ഒളിമ്പിക്സിന് നേരിട്ട് യോ​ഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമായി മലയാളിയായ സജൻ പ്രകാശ്. ടോക്യോ ഒളിമ്പിക്‌സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിലാകും സജന്‍ പ്രകാശ് പങ്കെടുക്കുക. റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ സജന്‍ ഒന്നാമതെത്തി.എ യോഗ്യത മാർക്ക് നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സജൻ പ്രകാശ്.


2016ലെ റിയോ ഒളിമ്പിക്സിൽ 200 മീറ്റർ ബട്ടർഫ്ളൈ ഇനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സജൻ പ്രകാശ് മത്സരിച്ചിരുന്നു. ഇന്ത്യൻ നീന്തലിന്റെ ചരിത്രമുഹൂർത്തമാണിതെന്ന് സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു.





വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments