Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ഇന്നും നാളെയും കനത്ത നിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാ​ഗമായി ശനിയാഴ്ചയും വോട്ടെണ്ണൽ ദിനമായ മേയ് രണ്ട് ഞായറാഴ്ചയും പരിശോധനയും നിരീക്ഷണവും കർശനമാക്കുന്നു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അതിനാൽ അവശ്യസേവനങ്ങൾക്കുള്ളർ മാത്രമേ പുറത്തിറങ്ങാവൂ .

അവശ്യ സർവ്വീസ് വിഭാ​ഗത്തിൽപ്പെട്ടവർ ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ഐഡി കാർഡ് ഉപയോ​ഗിച്ച് യാത്ര ചെയ്യാം. അവശ്യ സർവ്വീസിനുള്ള വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാം. മുൻ നിശ്ചയിച്ച കല്യാണം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് കൊവിഡ് മാനദണ്ഡ പ്രകാരം നടത്താം. മറ്റ് അത്യാവശ്യകാര്യങ്ങൾക്കായി യാത്ര ചെയ്യുന്ന പൊതുജനങ്ങൾ മതിയായ കാരണം ബന്ധപ്പെട്ട ഓഫീസർമാരെ അറിയിക്കണമെന്നും അനാവശ്യയാത്രകൾ ഒഴിവാക്കേണ്ടതാണ്.


പൊതുജനങ്ങൾക്ക് ആവശ്യമായ അവശ്യ സേവനങ്ങൾ ലഭിക്കുന്നതിൽ യാതൊരു തടസ്സവുമില്ലെന്ന് ഉറപ്പുവരുത്തും.


നിയന്ത്രണത്തിന്റെ ഭാ​ഗമായി നടപ്പിലാക്കുന്ന കാര്യങ്ങൾ


1. വാരാന്ത്യങ്ങൾ (ശനി / ഞായർ) അടിയന്തിര / അത്യാവശ്യമല്ലെങ്കിൽ പൂർണ്ണ നിയന്ത്രണങ്ങളായിരിക്കും.


2. ജോലിക്ക് പോകുന്നവർ തിരിച്ചറിയൽ കാർഡുകൾ കാണിക്കണം.


3. അവശ്യ സേവനങ്ങൾ , മെഡിക്കൽ സ്റ്റോർ , ലാബുകൾ എന്നിവ മാത്രമേ ശനിയും , ഞായറും അനുവദിക്കുകയുള്ളൂ.


4. സർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങൾക്ക് നാളെ അവധിയാണ്.


5. പലചരക്ക്, പച്ചക്കറി, പഴങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവ വിൽക്കുന്ന കടകൾ മാത്രമേ പ്രവർത്തിക്കാവു.


6. ഭക്ഷണം വിളമ്പുന്നത് റെസ്റ്റോറന്റിൽ അനുവദിക്കില്ല. രാത്രി 9 വരെ പാർസൽ അനുവദിക്കും.


7. ദീർഘദൂര ബസ്, ട്രെയിൻ, വിമാന യാത്രാ സേവനങ്ങൾ തടസ്സപ്പെടുന്നില്ല. പൊതുഗതാഗത, ചരക്ക് വാഹനങ്ങൾ ഉണ്ടാകും.


8. ബസ്, ട്രെയിൻ, എയർ ട്രാവൽ യാത്രക്കാരുമായി പോകുന്ന സ്വകാര്യ വാഹനങ്ങൾക്കും ടാക്സികൾക്കും വിലക്കില്ല. അവർ യാത്രാ രേഖകൾ കാണിക്കണം.


9. മുൻകൂട്ടി ക്രമീകരിച്ച കല്യാണം, പാല് കാച്ച് തുടങ്ങിയ ചടങ്ങുകളിൽ പരമാവധി 30 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും പങ്കെടുക്കാം. ഇത് "കൊവിഡ് ജാഗ്രത" പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും സ്റ്റേഷനിൽ അറിയിക്കുകയും വേണം.


10. അവശ്യ സേവനങ്ങളുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾ പ്രവർത്തിക്കും. അവിടത്തെ ജീവനക്കാർക്ക് സഞ്ചരിക്കാം.


11. ഒരു ദിവസം 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യവസായങ്ങളും കമ്പനികളും അവശ്യ സേവനങ്ങളും അനുവദിക്കും. അവിടത്തെയാത്രക്കാർക്ക് ജീവനക്കാർക്ക് അവരുടെ തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്ര ചെയ്യാം.


12. ടെലികോം സേവനങ്ങളും ഇന്റർനെറ്റ് സേവന ജീവനക്കാരും നിരോധിച്ചിട്ടില്ല.
ഐടി കമ്പനികളിൽ അത്യാവശ്യ ജീവനക്കാരെ മാത്രമേ ഓഫീസിലേക്ക് വരാൻ അനുവാദമുള്ളൂ.


13.അടിയന്തിര യാത്രക്കാർ, രോഗികൾ, പ്രതിരോധ കുത്തിവയ്പ് എടുക്കാൻ പോകുന്ന ഒരാൾ തിരിച്ചറിയൽ രേഖകൾ കാണിക്കണം. തിരഞ്ഞെടുപ്പ്, വോട്ടെണ്ണൽ , കോവിഡ് അനുബന്ധ ചുമതലകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് യാത്രാ വിലക്ക് ഇല്ല.


14. വോട്ടണ്ണൽ കേന്ദ്രത്തിൽ ചുമതലയുളള പൊതു പ്രവർത്തകർ കോവിഡ് ടെസ്റ്റ് റിസൾട്ട്‌, വാക്‌സിനേഷൻ സർട്ടിഫിക്കേറ്റ്, ഇലക്ഷൻ കമ്മീഷൻ നൽകിയ പാസ് എന്നിവ കൈയ്യിൽ കരുതേണ്ടതാണ്.


15. അവശ്യ സർവ്വീസ് ജീവനക്കാർക്ക് മാത്രം പുറത്തിങ്ങാം


16. പുറത്തിറങ്ങുന്നവർക്ക് തൊഴിൽ സ്ഥലത്തെ ഐഡി കാർഡും, സത്യവാങ്മൂലത്തിന് സമാനമായ രേഖയും നിർബന്ധം


17. രാത്രി കർ‌ഫ്യൂ കർശനമായിരിക്കും.


18. കേരള ഹൈക്കോടതിയുടെയും ഇലക്ഷൻ കമ്മീഷന്റെയും ഉത്തരവുകൾ പ്രകാരം മേയ് 2 ന് വോട്ടെണ്ണലിനോടനുബന്ധിച്ച് ആഹ്ലാദ പ്രകടനങ്ങളോ റോഡ്ഷോകളോ, വാഹന റാലികളോ അനുവദിക്കുന്നതല്ല.


15 . എല്ലാ പൊതുജനങ്ങളും പോലിസിന്റെ നിയന്ത്രണങ്ങളുമായി സഹകരിച്ച് അനാവശ്യ യാത്രകളും പുറത്തിറങ്ങലുകളും ഒഴിവാക്കേണ്ടതാണ്.


നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഐപിസി പ്രകാരവും കെഇഡിഒ ആക്ട് പ്രകാരമുളള നടപടികൾ സ്വീകരിക്കുന്നതാണ്.

വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments