Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

വാളിക്കോട്ട് ചാരായം കടത്തിക്കൊണ്ടുവന്നയാളെ എക്സൈസ് അറസ്റ് ചെയ്തു

വാളിക്കോട്: കൊപ്പത്തു നിന്ന് ചാരായം കടത്തിക്കൊണ്ടുവന്നയാളെ എക്സൈസ് അറസ്റ് ചെയ്തു. കൊപ്പം നൈസിൽ മൻസിലിൽ തൻസീറിനെ (35) യാണ് അബ്കാരി ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്. KL-21-M-870 എന്ന രെജിസ്ട്രേഷനിലുള്ള സ്കൂട്ടറിൽ കടത്തുകയായിരുന്ന അഞ്ചു ലിറ്റർ ചാരായമാണ് നെടുമങ്ങാട് എക്സൈസ് നടത്തിയ റെയ്ഡിൽ പിടികൂടിയത്.


നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രിവന്റീവ് ഓഫീസർ കെ.എൻ. മനു, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപകുമാർ, നജിമുദീൻ, മിലാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ എന്നിവർ പങ്കെടുത്തു






വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments