Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ബ്ലാക്ക് ഫംഗസ് രോഗബാധിതരായി നാലുപേർ മരിച്ചു

മ്യൂക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗബാധിതരായി എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേരാണ് ഇന്ന് മരിച്ചത്.

മരിച്ച നാല് പേരിൽ രണ്ട് പേർ എറണാകുളം ജില്ലയിൽ ഉള്ളവരാണ്. ഒരാൾ 50 വയസ്സുള്ള ആലുവ സ്വദേശിയും, മറ്റെയാൾ 77 വയസ്സുള്ള എച്ച്.എം.ടി കോളനി നിവാസിയും. മരണമടഞ്ഞ മറ്റു രണ്ടുപേർ പത്തനംതിട്ട സ്വദേശികളാണ്. ഇവരിൽ ഒരാൾ എറണാകുളത്തും മറ്റൊരാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുമായി ചികിത്സ തേടിയിരുന്നു.


ആറ് മ്യൂക്കർമൈക്കോസിസ് കേസുകളാണ് എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഒരാളായ 58 വയസ്സുള്ള നോർത്ത് പറവൂർ സ്വദേശി കോട്ടയം മെഡിക്കൽ കോളേജിലും മറ്റൊരാളായ മൂക്കന്നൂർ സ്വദേശി (45 വയസ്സ്) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.





വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments