ചിറയിൻകീഴ്: ചിറയിൻകീഴിൽ യുവാവിനെവെട്ടി കൊലപ്പെടുത്തിയ കേസിൽ നാലു പേർ അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശികളായ ശ്രീക്കുട്ടൻ എന്ന അഭിജിത്ത്, ജിത്തു എന്ന സിനോഷ്, സ്നേഹൻ, സുനീഷ് എന്നിവരാണ് പിടിയിലായത്. മുൻവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. മെയ് 28ന് രാവിലെയാണ് സംഭവം. നിരവധി കേസുകളിൽ പ്രതിയായ ചിറയിൻകീഴ് അരയത്തുരുത്തി സ്വദേശി കൊച്ചജിത്ത് എന്ന വിളിക്കുന്ന അജിത്താണ് കൊല്ലപ്പെട്ടത്. മുടപുരം തെങ്ങുവിളയിൽ തോടിന്റെ കരയിലാണ് മൃതദേഹം കിടന്നത് അറസ്റ്റിലായ പ്രതി അഭിജിത്തിനെ നിരവധി തവണ കൊല്ലപ്പെട്ട അജിത് മർദ്ദിച്ചതായും തുടർന്നു സംഘം ചേർന്ന് എത്തിയ പ്രതികൾ അജിത്തിനെ അക്രമിക്കുകയും ഒടുവിൽ കൊലപ്പെടുത്തുകയുമാണ് ഉണ്ടായത്. കേസിൽ ഇനിയും നാലോളം പ്രതികളെ കിട്ടാനുള്ളതായി ചിറയിൻകീഴ് പോലീസ് പറഞ്ഞു.
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.