
മനുരാജിനെ ജനുവവരി മുതൽ കാണാതായതായി ഭാര്യ പരാതിപ്പെട്ടിരുന്നു. പരാതിപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം ഭാര്യവീടിന് സമീപമുള്ള പാറക്കുളത്തിൽ മനുരാജിന്റെ ശരീരം പൊങ്ങുകയായിരുന്നു. മരണത്തിൽ സംശയം ഉണ്ടെന്ന് കാട്ടി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് അന്വേഷണം കൊട്ടാരക്കര ഡി.വൈ.എസ്.പി ക്ക് കൈമാറിയിരുന്നു. ഇതിനിടയിൽ പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ മരണകാരണം തലക്കേറ്റ അടിമൂലമാണെന്ന് വെളിവാകുകയായിരുന്നു. മരണപ്പെട്ട മനുരാജും പ്രതികളും സുഹൃത്തുക്കളും ഒരുമിച്ച് കൂലിപ്പണികളും മറ്റും ചെയ്ത് വരികയായിരുന്നു.
ജനുവരിയിൽ ഒന്നാം പ്രതി പൗലോസിന്റെ വീട്ടിൽ പണികഴിഞ്ഞ ശേഷം ഒരുമിച്ചിരുന്ന് മദ്യപിക്കുകയും അടക്കാമരം കച്ചവടം ചെയ്ത ഇനത്തിൽ മനുരാജും ഒന്നാം പ്രതിയും തമ്മിൽ പൈസയെ പറ്റി തർക്കമുണ്ടാകുകയും അതിനെ തുടർന്ന് അടക്കാമരക്കമ്പ് കൊണ്ട് മനുരാജിന്റെ തലക്കടിച്ച് കൊലപ്പെടുത്തുകയും രാത്രി പാറക്കുളത്തിൽ കൊണ്ട് ചെന്ന് ഇടുകയുമായിരുന്നു. സംഭവം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കകം ഒന്നാം പ്രതിയുടെ വീട് കത്തി നശിച്ചിരുന്നു. തെളിവ് നശിപ്പിക്കാൻ വേണ്ടി പ്രതി തന്നെ ചെയ്തതാണെന്ന് പോലീസിന് സംശയം തോന്നിയിരുന്നു. ഈ കേസാണ് ഇപ്പോൾ കൊലപാതകമെന്ന് തെളിയുകയും സ്പെഷ്യൽ ബ്രാഞ്ച് പോലീസ്, ഇതിനെ തുടർന്ന് ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധിച്ചിരുന്നു.
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.