Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

കോൺഗ്രസ് പ്രചരണ വാഹനത്തില്‍ നിന്നും വീണ് മാധ്യമപ്രവർത്തകനും പരിക്ക്

വെഞ്ഞാറമൂട്: യുഡിഎഫിന്റെ പ്രചരണ വാഹനത്തില്‍ നിന്നും വീണ് മാധ്യമപ്രവർത്തകനുൾപ്പെടെയുള്ള കോൺഗ്രസ് പ്രാദേശിക നേതാക്കൾക്കാണ് പരിക്കേറ്റത്. ന്യൂ വിഷൻ 46 എന്ന മാധ്യമത്തിന്റെ റിപ്പോർട്ടർ വിമൽകുമാറിനാണ് കാലിന് പരിക്കേറ്റത്. സ്ഥാനാര്‍ത്ഥിയുടെ പര്യടന വാഹനത്തിലുണ്ടായിരുന്ന നേതാക്കൾ വാഹനത്തിന്റെ വശത്തെ കമ്പിയിൽ തട്ടി ഇളകിയതാണ് അപകടത്തിന് കാരണം.

നെല്ലനാട് പരമേശ്വരം ഭാഗത്തു വച്ചാണ് സ്ഥാനാര്‍ത്ഥിക്കൊപ്പം വാഹനത്തില്‍ വരവെ അപകടം സംഭവിച്ചത്. കോണ്‍ഗ്രസ്സ് നേതാക്കളായ മഹേഷ് ചേരിയില്‍, അഡ്വ. സുധീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.



Post a Comment

0 Comments