Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

കാർ കാൽനടയാത്രികനെയും ബൈക്കും ഇടിച്ച് തെറിച്ച ശേഷം പോസ്റ്റിലിടിച്ച് നിന്നു

വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട കാർ കാൽനടയാത്രികനെയും ബൈക്കും ഇടിച്ച് തെറിച്ച ശേഷം വൈദ്യുത പോസ്റ്റിലിടിച്ച് നിന്നു. കാൽനടയാത്രികന് ഗുരുതര പരിക്ക്. മൈലമൂട് കോട്ടയപ്പന്‍കാവ് സ്വദേശി ബാബു (54) നാണ് പരിക്കുപറ്റിയത്. ഉച്ചയ്ക്ക് ഒന്നരയോടെഎംസി റോഡിൽ വെഞ്ഞാറമൂട് ഫയർ സ്‌റ്റേഷന് മുന്നിലായിരുന്നു അപകടം.
 

കിളിമാനൂർ ഭാഗത്തു നിന്നും വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് വരുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കാൽ നടയാത്രികനെയും സമീപത്ത് പാർക്ക് ചെയ്യിതിരുന്ന ബൈക്കും ഇടിച്ച് തെറിപ്പിച്ച ശേഷം സമീപത്തെ വൈദ്യുത പോസ്റ്റിലിടിച്ചു നിന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ഫയർഫോഴ്സിൻ്റെ വാഹനത്തിൽ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു.



Post a Comment

0 Comments