Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

നേമത്ത് സംഘർഷാവസ്ഥ; ബിജെപി പ്രവർത്തകർ കെ മുരളീധരന്റെ വാഹനം തടഞ്ഞു

നേമം: നേമത്ത് ബിജെപി പ്രവർത്തകർ കെ മുരളീധരന്‍റെ വാഹനം തടഞ്ഞു. മുരളീധരൻ വീടുകൾ കയറി പണം നൽകുന്നു എന്ന് ആരോപിച്ചായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. രാത്രി ഒന്‍പതരയോടെ നേമം സ്റ്റുഡിയോ റോഡിൽ വച്ചാണ് സംഭവം. സ്ഥലത്ത് കോൺഗ്രസ് ബിജെപി പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷജീറിന് പരിക്കേറ്റു. പൊലീസ് എത്തി പ്രവർത്തകരെ മാറ്റി. സ്ഥലത്ത് സംഘർഷവാസ്ഥ.



Post a Comment

0 Comments