വട്ടപ്പാറ: വീടിനകത്ത് അതിക്രമിച്ചുകടന്ന് വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയ്ക്ക് പത്തുവർഷം തടവും മുപ്പത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. വട്ടപ്പാറ അറവലക്കുന്ന് പ്രശാന്ത് നഗറിൽ തങ്കപ്പൻ നാടാരെ(65)യാണ് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) സ്പെഷൽ ജഡ്ജ് ജി.ആർ. ബിൽകുൽ ശിക്ഷിച്ചത്. പിഴത്തുക ഇരക്ക് നഷ്ടപരിഹാരമായി നൽകണമെന്നും നൽകാതിരുന്നാൽ ഒരുവർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കേസിൽ വിധിച്ചു.
2010ലാണ് സംഭവം നടന്നത്. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സരിത ഷൗക്കത്തലി പ്രോസിക്യൂഷനുവേണ്ടി ഹാജരായി. 11 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. 13 രേഖകളും രണ്ട് തൊണ്ടിമുതലും തെളിവായി ലഭിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.