Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

കൊവിഡ് കാലത്തെ രണ്ടാമത് തെരഞ്ഞെടുപ്പ് നാളെ രാവിലെ ഏഴുമണി മുതൽ

കൊവിഡ് കാലത്തെ രണ്ടാമത് തെരഞ്ഞെടുപ്പിലേക്കാണ് കേരളം കടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് നാളെ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് നടക്കുക. നക്‌സല്‍ ബാധിത പ്രദേശങ്ങളാണെങ്കില്‍ വൈകീട്ട് ആറോടെ തന്നെ വോട്ടെടുപ്പ് അവസാനിക്കും.

കൊവിഡ് കാലമായതിനാല്‍തന്നെ സാധാരണഗതിയില്‍ നിന്ന് വ്യത്യസ്തമായ പ്രത്യേകമായ നിബന്ധനകളോടെയായിരിക്കും ഓരോ പോളിംഗ് ബൂത്തിലും വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പിന്റെ സമയം ദീര്‍ഘിപ്പിച്ചത് തന്നെ ഇക്കാരണത്താലാണ്.

ബൂത്തുകളില്‍ ഒരേസമയമുണ്ടാകാന്‍ സാധ്യതയുള്ള തിരക്ക് കുറയ്ക്കുന്നതിനായാണ് സമയം നീട്ടിയിരിക്കുന്നത്. കൊവിഡ് രോഗം ബാധിച്ചവര്‍ക്കും നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കും. എന്നാല്‍ മറ്റ് വോട്ടര്‍മാര്‍ എത്തി വോട്ട് രേഖപ്പെടുത്തി പോയതിന് ശേഷം മാത്രമേ ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇത്തരത്തിലുള്ള മുന്നൊരുക്കങ്ങളെ കുറിച്ച് വ്യക്തമായി അറിയാത്ത ധാരാളം വോട്ടര്‍മാരുണ്ടാകും. അവര്‍ക്കായി പോളിംഗ് ദിനത്തിലെ കൊവിഡ് തയ്യാറെടുപ്പുകളെ കുറിച്ച് ചില കാര്യങ്ങള്‍ വിശദമാക്കാം.




Post a Comment

0 Comments