Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ആനപ്പാറയിൽ കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു; ആദ്യ ഡോസ് സ്വീകരിച്ചത് നാനൂറിലധികം പേർ

വിതുര: ആനപ്പാറയിൽ ഇന്നലെ സംഘടിപ്പിച്ച കോവിഡ് വാക്സിനേഷൻ ക്യാമ്പ് പ്രയാജനപ്പെടുത്തിയത് നാനൂറിലധികം പേർ. വിതുര ഗ്രാമ പഞ്ചായത്തിന്റെയും വിതുര ഗവൺമെൻറ് താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ ആനപ്പാറ ദാനം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വാക്സിനേഷൻ ക്യാമ്പിലാണ് ഇത്രയുമധികം ആളുകൾ ആദ്യ ഡോസ് സ്വീകരിച്ചത്. ആനപ്പാറ, കല്ലാർ, തേവിയോട് വാർഡുകളിലെ ആളുകൾക്കായാണ് ആദ്യ ക്യാമ്പ് നടത്തിയത്. 45 വയസിനു മുകളിൽ പ്രായമുള്ളവർക്കാണ് ഇപ്പോൾ വാക്സിൻ നൽകുന്നത്. രാവിലെ 10 മുതൽ ആരംഭിച്ച ക്യാമ്പ് വൈകിട്ട് 5 മണിക്കാണ് അവസാനിച്ചത്.


ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മഞ്ജുഷ ജി.ആനന്ദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സന്ധ്യ ബി.എസ്, നീതു രാജീവ്‌, മെമ്പർമാരായ വിഷ്ണു ആനപ്പാറ, സുനിത, മെഡിക്കൽ ഓഫീസർമാരായ ഡോ. എസ്.ബിന്ദു, ഡോ. ജിതേഷ്, ഹെൽത്ത്‌ സൂപ്പർവൈസർ രാജേഷ്.വി.എസ്, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ രാജേഷ് കുമാർ, ജിപിൻ രാജ്, സിഡിഎസ് ചെയർപേഴ്സൺ രാധാമണി തുടങ്ങിയവർ നേതൃത്വം നൽകി.


Post a Comment

0 Comments