Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

കള്ളവോട്ട് അവസരം നഷ്ടമായി അങ്കണവാടി ജീവനക്കാരി

വെള്ളനാട്: അനാസ്ഥയ്ക്കൊപ്പം ഉത്തരവാദിത്തത്തിൽ വീഴ്ച കൂടി വന്നതോടെ പോസ്റ്റൽ വോട്ട് കേന്ദ്രത്തിലും കള്ളവോട്ട് നടന്നു. ഗവ.യുപി സ്കൂളിൽ അങ്കണവാടി ജീവനക്കാരിയുടെ വോട്ട് മറ്റാരോ ചെയ്തു. കുളപ്പട കുന്നുവിള ടി.എസ്.ഭവനിൽ എസ്.ഉഷാകുമാരിയാണ് ഒടുവിൽ നിരാശയോടെ മടങ്ങേണ്ടി വന്നത്. കുളപ്പട മൊണ്ടിയോട് അങ്കണവാടി ഹെൽപർ ആയ ഉഷാകുമാരി രാവിലെയാണ് പോസ്റ്റൽ വോട്ട് ചെയ്യാൻ എത്തിയത്. മണിക്കൂറുകളോളം നിരയിൽ ക്യൂ നിന്ന് വൈകിട്ട് 2.30 ഓടെ പോളിങ് സ്റ്റേഷനിൽ കയറിയപ്പോൾ വോട്ട് മറ്റാരോ ചെയ്തെന്ന് പോളിങ് ഉദ്യോഗസ്ഥർ അറിയിച്ചതായി ഉഷാകുമാരി പറഞ്ഞു.

Post a Comment

0 Comments