ആനകുളം: ഒൻപതുവയസുകാരിക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റു. ആനകുളം ദേവനന്ദനത്തില്‍ ദേവനന്ദനയ്ക്കാണ് കാട്ടുപന്നിയുടെ കത്തേറ്റത്. രാവിലെ പത്തുമണിയോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കവെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഇടതുകാലിലെ തുടയില്‍ ആഴത്തില്‍ മുറിവേറ്റതിനെത്തുടർന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. കാലില്‍ ഏഴു തുന്നലുണ്ട്.
ആനക്കുളം, ചെല്ലിഞ്ചി, ചൂടല്‍ പ്രദേശങ്ങളില്‍ പകല്‍ നേരങ്ങളിലും കാട്ടുപന്നികള്‍ വിഹരിക്കുന്നത് പതിവാണെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു. ചെല്ലിഞ്ചി എല്‍പിഎസിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.