Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

"കുട്ടികളെപ്പോലും കൊന്നൊടുക്കുന്ന കൊലപാതക രാഷ്ട്രീയം അപലപനീയം" നാഷണൽ യൂത്ത് ലീഗ്

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് പതിനഞ്ചു വയസുകാരനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം അപലപനീയമാണെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുലിപ്പാറ യൂസഫ് .
 

ഡിവൈഎഫ്ഐ പ്രവർത്തകനായ സഹോദരനോടുള്ള രാഷ്ട്രീയ വൈരാഗ്യതിൻറെ പേരിലാണ് പത്താം ക്ലാസ് വിദ്യാർഥിയായ അഭിമന്യുവിനെ ആർഎസ്എസ് ക്രിമിനൽ സംഘം മൃഗീയമായി കുത്തിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ പക തീർക്കാൻ കുട്ടികളെപ്പോലും വേട്ടയാടാൻ മടിക്കാത്ത സംഘപരിവാർ കൊലക്കത്തി രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. 


Post a Comment

0 Comments