വെഞ്ഞാറമൂട്: ഇലക്ഷന് പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി ഇന്ന് വെഞ്ഞാറമൂട് എത്തുന്നതിനാൽ മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്
കൊട്ടാരക്കര ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ അമ്പലംമുക്കിൽ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞു നാഗരൂകുഴി വഴി പിരപ്പൻകോട് കയറി പോകണം.
തിരുവനന്തപുരം ഭാഗത്തു നിന്നു കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പിരപ്പൻകോട് നിന്നും വലത്തേക്ക് തിരിഞ്ഞു നാഗരുകുഴി വഴി അമ്പലം മുക്കിൽ കയറി പോകണം.
ബൈപാസ് വഴി വരുന്ന വാഹനങ്ങൾ വേളാവൂരിൽ നിന്നും വളത്തേക്ക് തിരിഞ്ഞു കന്യാകുളങ്ങര വെമ്പായം വഴി പിരപ്പൻകോട് എത്തി വലതു തിരിഞ്ഞു അമ്പലം മുക്ക് കയറി പോകണമെന്ന് വെഞ്ഞാറമൂട് പോലീസ് പറഞ്ഞു.
ഉച്ചക്ക് ശേഷം മൂന്നു മണി മുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.