പ്രചരണ വാഹനങ്ങളായി ഓട്ടോറിക്ഷകളെ ഉപയോഗിക്കുന്നത് തടയണമെന്ന ആവശ്യപ്പെട്ടുകൊണ്ടാണ് കെ എസ് യു നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് ജോയിന്റ് ആർടിഒയ്ക്ക് പരാതി നൽകിയത്. ചെറിയ പരീക്ഷക്കാരങ്ങൾ നടത്തിയാൽപോലും വാഹന ഉടമകൾക്കു വൻ തുകകൾ പിഴ നൽകുന്ന മോട്ടോർ വാഹന വകുപ്പ് ഈകാര്യത്തിൽ ഇരട്ടത്തപാണ് കാണിക്കുന്നത് എന്ന് നേതാക്കൾ കുറ്റപ്പെടുത്തി. പരാതി അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ജോയിന്റ് ആർ ടി ഒ അറിയിച്ചു.
കെ എസ് യു മണ്ഡലം പ്രസിഡന്റ് അഭിജിത് മഞ്ച, ബ്ലോക്ക് ജനറൽ സെക്രട്ടറി ഉണ്ണിക്കുട്ടൻ നായർ എസ്. ഡി, മണ്ഡലം വൈസ് പ്രസിഡന്റ് അരുൺ ശങ്കർ എസ്, മണ്ഡലം ജനറൽ സെക്രട്ടറി രാഹുൽ അനീഷ് എന്നിവർ പങ്കെടുത്തു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.