നെടുമങ്ങാട്: കൊവിഡ് കാലത്ത് ജനങ്ങളുടെ ഭക്ഷ്യക്കിറ്റ് മുടക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതിയ പ്രതിപക്ഷ നേതാവ് ജനങ്ങളുടെ പ്രതിപക്ഷമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു.
നെടുമങ്ങാട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇരട്ടവോട്ട് ആരോപണമുയര്‍ത്തിയ പ്രതിപക്ഷ നേതാവിന്റെ അമ്മയ്ക്കും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമാണ് ഇരട്ടവോട്ടുള്ളതെന്ന് ഇപ്പോള്‍ വ്യക്തമായി. ഇതുപോലുള്ള പ്രതിപക്ഷ നേതാവുള്ളതുകൊണ്ടാണ് കേരളത്തിലെത്തിയ രാഹുല്‍ഗാന്ധിക്ക് കടലില്‍ ചാടേണ്ടിവന്നത്. കൊവിഡ് കാലത്ത് കൊവിഡ് വൈറസിനെയും മോദി – ഷാ വൈറസുകളെയുമാണ് രാജ്യത്തിന് നേരിടേണ്ടിവന്നതെന്നും വൃന്ദാ കാരാട്ട് പറഞ്ഞു.
സമ്മേളനത്തില്‍ അഡ്വ.ആര്. ജയദേവന് അദ്ധ്യക്ഷനായി. സി.ദിവാകരന് എം.എല്‍.എ, സ്ഥാനാര്‍ത്ഥി അഡ്വ. ജി.ആര്. അനില്‍, പി.എസ്. ഷെരീഫ്, ചെറ്റച്ചല്‍ സഹദേവന്, വി.പി. ഉണ്ണിക്കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.