Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

അണിയൂരിൽ സിപിഎം പ്രവർത്തകനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചതായി പരാതി

ചെമ്പഴന്തി: അണിയൂരിൽ സിപിഎം പ്രവർത്തകനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചതായി പരാതി. തച്ചിങ്ങൽ കുഞ്ചു വീട്ടിൽ വേണുഗോപാലൻ നായർ (53)നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. അണിയൂരിൽ നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറിൽ പോകും വഴി ബൈക്കിൽ വന്ന മുഖം മൂടി സംഘം മർദ്ദിക്കുകയായിരുന്നുവെന്ന് വേണുഗോപാലൻ നായർ. പരിക്കേറ്റ വേണുഗോപാലൻ നായർ മെഡിക്കൽ ആശുപത്രിയിൽ ചികിത്സ തേടി. വേണുഗോപാലൻ നായരുടെ പരാതിയെ തുടർന്ന് കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

കഴിഞ്ഞ ദിവസം രാത്രി ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടെ സിപിഎം-ബിജെപി ആക്രമണം നടന്നിരുന്നു. ആക്രമണത്തിന് ഈ സംഭവവുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരുകയാണെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു.



Post a Comment

0 Comments