Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

മയക്കുമരുന്ന് കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടു

കാഞ്ഞങ്ങാട്: മയക്കുമരുന്നു കേസിൽ കാസർകോട് പോലിസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതി പൊവ്വൽ സ്വദേശി ബിൽഡർ നൗഷാദ് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടു. പ്രതിയെ ജില്ലാ ജയിലിൽ റിമാന്റിലേക്ക് അയച്ചപ്പോൾ കോവിഡ് പോസിറ്റീവായതിനാൽ കാഞ്ഞങ്ങാട് ഗുരുവനത്തെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടത്തെ ജനൽ കമ്പി ഒടിച്ചാണ് പ്രതി രക്ഷപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം നാലരയോടെയാണ് പ്രതി രക്ഷപെട്ടെതെന്നു ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിലെ എസ്ഐ വിജേഷ് പറഞ്ഞു. രക്ഷപ്പെട്ട പ്രതിക്കായി പോലിസ് വ്യാപകമായി തെരച്ചിൽ ആരംഭിച്ചു. പ്രതിയെക്കുറിച്ച് എന്തെങ്കുലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക.




Post a Comment

0 Comments