Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

നായര്‍ സമാജം സ്‌കൂളില്‍ പണി കഴിപ്പിച്ച ഷീ ടോയ്‌ലറ്റ് ഉത്ഘാടനം ചെയ്തു

മാന്നാർ: എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് പത്ത് ലക്ഷം രൂപ ചിലവഴിച്ചു നിര്‍മിച്ച ആധുനിക സൗകര്യങ്ങളോട് കൂടിയ ഷീ ടോയ്‌ലെറ്റിന്റെ ഉത്ഘാടനം സജി ചെറിയാന്‍ എംഎല്‍എ നിര്‍വഹിച്ചു. ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡിന്റെ ഉത്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു.

ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ആര്‍ രാമചന്ദ്രന്‍ നായര്‍, നായര്‍ സമാജം സ്‌കൂള്‍ പ്രസിഡന്റ് കെ ജി വിശ്വനാഥന്‍ നായര്‍, മാന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി രത്‌നകുമാരി ബ്ലോക്ക് പഞ്ചായത്ത് അംഗം അനില്‍ എസ് അമ്പിളി, ഗ്രാമ പഞ്ചായത്തംഗം ശാന്തിനി, മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, കലാധരന്‍ കൈലാസം, സ്‌കൂള്‍ എച്ച്എം സുജ എ.ആര്‍, എസ്.വിജയകുമാര്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.മനോജ് എന്നിവര്‍ പങ്കെടുത്തു



Post a Comment

0 Comments