72 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ അതിർത്തി കടത്തി വിടൂ എന്നായിരുന്നു കർണാടകയുടെ നിലപാട്. എന്നാൽ രണ്ട് ദിവസത്തേക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കില്ല. തലപ്പാടി ദേശീയപാത അടക്കമുള്ള പ്രധാന റോഡുകളിൽ ആന്റിജൻ ടെസ്റ്റിനുള്ള സംവിധാനം കർണാടക തന്നെ ഏർപ്പെടുത്തും.
ആന്റിജൻ ടെസ്റ്റ് കേന്ദ്രങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച ശേഷം യാത്രക്കാരെ കടത്തിവിടാനാണ് പുതിയ തീരുമാനം. വിദ്യാർഥികൾക്ക് കോളജുകളിൽ തന്നെ പരിശോധനാ സൗകര്യമൊരുക്കും. അതിർത്തി അടച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കർണാടക ഇളവുകൾ നൽകിയത്.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.