തിരുവനന്തപുരം: സ്നേഹസ്പർശം ഫൗണ്ടേഷൻ റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കലാഭവൻമണി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു .വ്യത്യസ്ത മേഖലകളിൽ പ്രാമുഖ്യം തെളിയിച്ചവരാണ് കലാഭവൻമണി പുരസ്കാരങ്ങൾക്ക് അർഹരായത്. സിനിമാതാരം ജഗദീഷ്, കാര്യവട്ടം ശ്രീകണ്ഠൻ നായർ, പ്രൊഫസർ ഡോക്ടർ ഗോപകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് താഴെ പറയുന്നവരെ തെരഞ്ഞെടുത്തത്.
വി കെ പ്രശാന്ത് എംഎൽഎ ,പ്രസിദ്ധ സിനിമാ താരവും എംഎൽഎയുമായ മുകേഷ് ,സിനിമ ടിവി താരം വീണാ നായർ ,സിനിമാ സംവിധായകൻ സുനിൽ ദത്ത് ,ടിവി താരം സോന ജലീൻ, ബാഷമി, ഹാസ്യതാരം പ്രശാന്ത് കരകുളം, പിന്നണി ഗായകൻ ശ്രീറാം, കൗൺസിലർ ആശാ നാഥ്, നാടൻപാട്ട് കലാകാരൻ രാജീവ് നളന്ദ, എന്നിവരെയും മാതൃഭൂമി ഫോട്ടോഗ്രാഫർ ബിനുലാൽ, കേരളകൗമുദി റിപ്പോർട്ടർ കോവളം സതീഷ്കുമാർ, മംഗളം ടിവി ബ്യൂറോ ചീഫ് ദീപു നായർ, മംഗളം പ്രാദേശിക റിപ്പോർട്ടർ സനൽ മന്നം നഗർ, ഡോക്ടർ ജയപാൽ, സന്ധ്യ, പ്രജിൻ എന്നിവർക്കാണ് കലാഭവൻ മണി പുരസ്കാരങ്ങൾ.
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളിൽ മാർച്ച് ആറാം തീയതി വൈകുന്നേരം നാലുമണിക്ക് നടക്കുന്ന ചടങ്ങിൽ ജോർജ് ഓണക്കൂർ പുരസ്കാരങ്ങൾ വിതരണം ചെയ്യും. പ്രസ്തുത ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് സ്നേഹസ്പർശം ഫൗണ്ടേഷൻ ചെയർമാൻ പാച്ചല്ലൂർ സുരേഷ് മാധവും സെക്രട്ടറി ശാന്തകുമാർ അറിയിച്ചു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.