Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

പിഎസ് സി പരീക്ഷ കഴിഞ്ഞ് മടങ്ങിയ യുവതി വാഹനാപകടത്തില്‍ മരിച്ചു

കട്ടപ്പന: യുവതി വാഹനാപകടത്തില്‍ മരിച്ചു. അടിമാലി ചിന്നപ്പാറക്കുടി സ്വദേശിനി ചാന്ദ്നിയാണ് മരിച്ചത്. 22 വയസായിരുന്നു. അടിമാലി ആയിരം ഏക്കറിലായിരുന്നു അപകടം. പിഎസ് സി പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വഴിയായിരുന്നു അപകടം.

കട്ടപ്പനയില്‍ നിന്നും പിഎസ് സി പരീക്ഷ കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം ടൂവിലറില്‍ മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. വണ്ടിയില്‍ നിന്നും തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ടാങ്കര്‍ ലോറി കയറി ഇറങ്ങുകയായിരുന്നു. അപകട കാരണം വ്യക്തമല്ല.



Post a Comment

0 Comments