Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

അടച്ചിട്ടിരുന്ന നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ വനിതാ വിശ്രമ കേന്ദ്രം തുറന്നു.

നെടുമങ്ങാട്: അകാരണമായി അടച്ചിട്ടിരുന്ന നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ വനിതാ സന്ദർശകർക്കുള്ള വിശ്രമ മന്ദിരം തുറന്നു. 
ലക്ഷങ്ങൾ ചിലവാക്കിയാണ് സ്റ്റേഷനിൽ പരാതിയുമായി വരുന്ന വനിതകൾക്ക് വിശ്രമിക്കുവാനുള്ള മന്ദിരം പണിതത്. ആ മന്ദിരമാണ് ദിവസങ്ങളോളം പൂട്ടിയിട്ടത്. 

വനിതകളുടെ വിശ്രമ മന്ദിരം അടഞ്ഞു കിടക്കുന്നത് അന്വേഷിക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് വാമനപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വിജിത്ത് താടിക്കാരനെ സബ്ബ് ഇൻസ്‌പെക്‌ടർ സുനിൽ ഗോപി, കോൺസ്റ്റബിൾ അജിത്ത് കുമാർ എന്നിവർ ചേർന്ന് പൊതുജനങ്ങൾ നോക്കിനിൽക്കെ അസഭ്യം പറഞ്ഞുവെന്നും ഇത് ചൂണ്ടിക്കാട്ടി ഡിജിപിക്ക് വിജിത്ത് കൊടുത്ത പരാതിയെ തുടർന്നാണ് ഇന്നലെ രാവിലെ മുതൽ വിശ്രമ മന്ദിരം സ്റ്റേഷനിൽ എത്തുന്ന സ്ത്രീകൾക്ക് വേണ്ടി വീണ്ടും തുറന്ന് നൽകിയത്. 


പൊതുജന മധ്യത്തിൽ തന്നെ അസഭ്യം വിളിച്ച് അപമാനിച്ച ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും വിജിത്ത് താടിക്കാരൻ പ്രതികരിച്ചു.

Post a Comment

0 Comments