ആര്യനാട്: കെഎസ്ഇബി ആര്യനാട് സെക്‌ഷൻ ഓഫിസിന്റെയും സബ്സ്റ്റേഷന്റെയും നിർമാണം അവസാന ഘട്ടത്തിൽ. ആര്യനാട് മേലേചിറയിൽ എട്ടുകോടി രൂപ വിനിയോഗിച്ചാണ് ജോലികൾ.

aryanad kseb section office
കാഷ് കൗണ്ടർ, റിസപ്ഷൻ, അംഗ പരിമിതർക്കായി പ്രത്യക കൗണ്ടർ, സന്ദർശക ഗാലറി എന്നിവയുൾപ്പെടെ പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. സബ്സ്റ്റേഷനായി നെടുമങ്ങാട് നിന്ന് ആര്യനാട്ടേയ്ക്കുള്ള വൈദ്യുത ലൈൻ സ്ഥാപിക്കുന്നതിന്റെ ജോലികളും നടക്കുകയാണ്. ഉദ്ഘാടനം കഴിയുന്നതോടെ ആര്യനാടിന്റെയും സമീപപഞ്ചായത്തുകളിലെയും വൈദ്യുതി മുടക്കത്തിനു പരിഹാരമാകും.
ട്രാൻസ്ഫോമറുകൾ സബ്സ്റ്റേഷനിലെത്തിക്കുകയെന്നതാണ് ഇനിയുള്ള കടമ്പ. ആര്യനാട് കെഎസ്ആർടിസി ഡിപ്പോയുടെ മുൻവശത്തുനിന്ന് 500 മീറ്റർ അകലെയാണ് സബ്സ്റ്റേഷൻ.
ഇൗ ദൂരം വീതികുറഞ്ഞ കോൺക്രീറ്റ് റോഡാണ്. ഇതിലൂടെ വലിയ വാഹനങ്ങൾ സഞ്ചരിക്കുക അസാധ്യം. 15 ടണിലധികം ഭാരമുള്ളതാണു ട്രാൻസ്ഫോമറുകളെന്നു കെഎസ്ഇബി അധികൃതർ പറഞ്ഞു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.