Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

സ്കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

വെള്ളറട: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പള്ളിച്ചൽ അയണിമൂട് അലീനാഭവനിൽ അനീഷി(35)നെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ മെഡിക്കൽ കോളജിലെ ഇലക്ട്രീഷ്യനാണ് അനീഷ്. എട്ടിലും പത്തിലും പഠിക്കുന്ന പെൺകുട്ടികളെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയത്. 


 youth arrested for attempting to kidnap and torture school students - vellarada

ഒരു ആൺകുട്ടിയും ഇയാളോടൊപ്പം ഉണ്ടായിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം. കോവളത്തും പൂവാറിലും കൊണ്ടുപോയ കുട്ടികളെ രാത്രി സ്റ്റാന്റിലെത്തിച്ചു ബസ് കയറ്റിവിടാൻ ശ്രമിക്കുന്നതിനിടയിൽ സംശയം തോന്നിയ മറ്റു യാത്രക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

പൂവാർ പൊലീസ് എത്തി മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു വെള്ളറട പൊലീസിനു കൈമാറി. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പെൺകുട്ടികളെ രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു. അനീഷിനെ ഇന്നു കോടതിയിൽ ഹാജരാക്കും.

Post a Comment

0 Comments