Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

കെഎസ്ആർടിസി ബസുകൾ നിർത്തലാക്കിയതിൽ പ്രതിഷേധിച്ചു എകെഎസ്എസ് കൂട്ടധർണ നടത്തി

വിതുര: ആദിവാസി മേഖലകളിൽ സർവീസ് നടത്തിക്കൊണ്ടിരുന്ന പൊൻപാറ– ചെരുപ്പാണി– ആര്യനാട്– വാഴിച്ചൽ– വെള്ളറട– പാറശാല– കളിയിക്കാവിള, ചെട്ടിയാംപാറ– മേത്തോട്ടം– അരുവിയോട്– പരുത്തിക്കുഴി– നെടുമങ്ങാട്– മെഡിക്കൽ കോളജ് എന്നീ കെഎസ്ആർടിസി ബസുകൾ നിർത്തലാക്കിയതിൽ പ്രതിഷേധിച്ചു ആദിവാസി കാണിക്കാർ സംയുക്ത സംഘം (എകെഎസ്എസ്) വിതുര ഡിപ്പോയുടെ മുന്നിൽ കൂട്ടധർണ നടത്തി. ഫ്രാറ്റ് വിതുര മേഖല, പൊൻപാറ റസിഡന്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ധർണ. 



എകെഎസ്എസ് സംസ്ഥാന പ്രസിഡന്റ് കെ.രഘു ധർണ ഉദ്ഘാടനം ചെയ്തു. എകെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ഭാർഗവൻ, ഫ്രാറ്റ് വിതുര മേഖല പ്രസിഡന്റ് ജി.ബാലചന്ദ്രൻ നായർ, സെക്രട്ടറി തെന്നൂർ ഷിഹാബ്, കല്ലാർ ശ്രീകണ്ഠൻ നായർ, കെ.സുലോചനൻ നായർ, അനിത കുമാരി, ജെ.സാംബശിവൻ, കൃഷ്ണൻ നായർ, ഗിരീശൻ, സഹദേവൻ എന്നിവർ പ്രസംഗിച്ചു. തുടർന്നു കെഎസ്ആർടിസി കൺട്രോളിങ് ഇൻസ്പെക്ടറുമായി എകെഎസ്എസ് ഭാരവാഹികൾ നടത്തിയ ചർച്ചയിൽ ബസ് സർവീസ് അയയ്ക്കാമെന്ന ഉറപ്പു ലഭിച്ചതിനെത്തുടർന്നു ധർണ അവസാനിപ്പിച്ചു.

Post a Comment

0 Comments