പോത്തൻകോട്: കോലിയക്കോടും സമീപ പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം പ്രദേശവാസികൾ ഭീതിയിൽ. രാത്രികാലങ്ങളിൽ വളർത്തു മൃഗങ്ങൾക്കു നേരെയാണ് ആക്രമണം. കോലിയക്കോട് കലുങ്ക് ജംക്‌ഷനു സമീപം കടയിൽ വീട്ടിൽ ജയന്റെ മൂന്ന് ആടുകളെ കടിച്ചുകീറി കൊന്നു. ഇന്നലെ പുലർച്ചെ രണ്ടോടെ കൂട്ടമായെത്തിയ നായ്ക്കൾ വീടിനു പുറകുവശത്തെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന ആടുകളെ കടിച്ചുകീറുകയായിരുന്നു.
street violence in koliyakode and nearby areas
ആടുകളുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ജയനും സമീപവാസികളും ഓടിയെത്തി. നായ്ക്കൾ ആടിനെ കടിച്ചുവലിച്ചു കൊണ്ടുപോകുന്നതാണു കണ്ടത്. രണ്ടാടുകളെ സമീപത്തെ പറമ്പിൽ കടിച്ചു കീറിയിട്ട നിലയിലും കണ്ടെത്തി. മാണിക്കൽ പഞ്ചായത്ത് മൃഗാശുപത്രിയിൽ നിന്നും ഡോക്ടറെത്തി പരിശോധിച്ചു . ആടുകളുടെ കഴുത്തിലും കാലിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനു പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നു പ്രദേശവാസികൾ ആവശ്യപ്പെട്ടു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.