Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ഭര്‍ത്താവ് ആക്രമിക്കുന്നെന്ന് സ്ത്രീയുടെ പരാതി; രക്ഷിക്കാനെത്തിയ പോലീസിനും മര്‍ദനം

വെഞ്ഞാറമൂട്: പിണങ്ങിക്കഴിയുന്ന ഭര്‍ത്താവ് ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന സ്ത്രീയുടെ പരാതിയെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസുകാര്‍ക്ക് മര്‍ദനം. വെഞ്ഞാറമൂട് സ്റ്റേഷനിലെ എ.എസ്.ഐ. രാജയ്യന്‍ (39), പോലീസ് കോണ്‍സ്റ്റബിള്‍ നസീം(43) എന്നിവരെയാണ് ആക്രമിച്ചത്. അക്രമം നടത്തിയ കടകംപള്ളി കരിക്കകം മണിമംഗലം വീട്ടില്‍ പ്രദീപ് (33) പിടിയിലായി.



വ്യാഴാഴ്ച രാത്രിയാണ് പിണങ്ങിക്കഴിയുന്ന ഭര്‍ത്താവ് ബഹളം വെയ്ക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്നും പറഞ്ഞ് വെള്ളാഞ്ചിറ സ്വദേശിനി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലേക്കു വിളിച്ചത്. രാത്രികാല പരിശോധന നടത്തുകയായിരുന്ന രാജയ്യന്‍, നസീം എന്നിവരെ പോലീസ് വിവരമറിയിച്ചു. ഉടന്‍ തന്നെ രാജയ്യനും നസീമും സംഭവസ്ഥലത്തെത്തി പ്രദീപിനെ പിടികൂടുന്നതിനിടയിലാണ് ഇയാള്‍ പോലീസിനെ ആക്രമിച്ചത്.

പോലീസ് പ്രദീപിനെ കീഴ്‌പ്പെടുത്തി അറസ്റ്റു ചെയ്തു. മര്‍ദനമേറ്റ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദീപിനെതിരേ പോലീസിനെ ആക്രമിച്ചതിനും സ്ത്രീയെ വീടുകയറി ആക്രമിച്ചതിനും കേസെടുത്തു.

കടപ്പാട്: മാതൃഭൂമി 

Post a Comment

0 Comments