Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

മൃഗശാലയിൽ വീണ്ടും കടുവക്കുഞ്ഞ് പിറന്നു

മൃഗശാലയിൽ വീണ്ടും കടുവക്കുഞ്ഞ് പിറന്നു. ഞാറാഴ്ച രാത്രി, പത്തുവയസ്സുള്ള പൊന്നിയെന്ന കടുവയാണു കുഞ്ഞിനു ജൻമം നൽകിയത്. ഇവിടെ ജനിച്ചുവളർന്ന കടുവയാണു പൊന്നി. ഇവിടെയുള്ള കിരൺ കടുവയുമായി ഇണചേർന്നു 112 ദിവസമായപ്പോഴാണു പൊന്നി കുഞ്ഞിനു ജൻമം നൽകിയത്.



സാധാരണ, ഇണചേർന്നു 93 മുതൽ 112 ദിവസത്തിനകം കടുവ കുഞ്ഞിനു ജൻമം നൽകാറുണ്ട്. അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നതായി മൃഗശാലാ അധികൃതർ അറിയിച്ചു. പൊന്നിയെ പാർപ്പിച്ചിരുന്ന കൂടിനു പുറകിലായി മൂന്നു മുറികൾ ഉള്ള കൂടൊരുക്കിയാണ് പ്രസവത്തിനള്ള സജ്ജീകരണങ്ങൾ അധികൃതർ ഒരുക്കിയത്. 

കടുവകൾ പ്രസവിച്ചു കഴിഞ്ഞാൽ ആളുകളുടെ ശല്യമുണ്ടായാൽ കുഞ്ഞിനെ കടിച്ചു കൊല്ലുന്ന പ്രവണത കാണിക്കാറുണ്ട്. അതിനാൽ, പ്രസവത്തിനു കുടൊരുക്കിയപ്പോൾ മുറികളിൽ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിലൂടെ അമ്മയെയും കുഞ്ഞിനെയും നീരീക്ഷിക്കുന്നു. ഭക്ഷണം നൽകാനായി കീപ്പർ മാത്രമാണ് ഈ കൂട്ടിനരികിലേക്കു പോകുന്നത്.

മൂന്നു മാസം വരെ ഈ രീതിയിലാകും കടുവയെയും കുഞ്ഞിനെയും സംരക്ഷിക്കുന്നതെന്നും അതിനു ശേഷമേ കൂട്ടിലേക്കു മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു. കടുവ കുഞ്ഞിനു പാൽ നൽകുന്നുണ്ടെന്നും മറ്റു പ്രശ്നങ്ങൾ ഇല്ലെന്നുമുള്ള വിലയിരുത്തലിലാണു മൃഗശാലാ അധികൃതർ.



Post a Comment

0 Comments