Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

പടയൊരുക്കത്തിന്റെ പ്രചാരണാഥം പദയാത്ര ഉദ്ഘാടനം

നെടുമങ്ങാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ പ്രചാരണാഥം യൂത്ത് കോൺഗ്രസ് നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരകുളം കെൽട്രോൺ ജംക്‌ഷനിൽ നിന്നും നെടുമങ്ങാട് മാർക്കറ്റ് ജം‌‌ക്‌ഷൻ വരെയുള്ള പദയാത്ര മുൻ ഡപ്യൂട്ടി സ്പീക്കർ പാലോട് രവി നിയോജക മണ്ഡലം പ്രസിഡന്റ് മഹേഷ് ചന്ദ്രനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. 



കേന്ദ്ര സർക്കാർ ജിഎസ്ടിയിലുടെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തകർത്തുവെന്നും വിലക്കയറ്റം തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻ ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള പ്രസംഗിച്ചു. മാർക്കറ്റ് ജംക്‌ഷനിൽ നടന്ന സമാപന യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.ലീന ഉദ്ഘാടനം ചെയ്തു. 

എൻ.ബാജി, എസ്.അരുൺകുമാർ, ടി.അർജുനൻ എന്നിവർ പ്രസംഗിച്ചു. പദയാത്രയ്ക്കു ഹാഷിം റഷീദ്, കരകുളം രാജീവ്, കരുപ്പൂര് ഷിബു, വിജയ രാജ്, മന്നൂർക്കോണം സജാദ്, വരുൺ, ജോൺ അരശുംമൂട്, വെമ്പായം പ്രദീപ്, സാജൻലാൽ, ബിജു, താഹിർ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments