Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വേറിട്ട മാതൃകയുമായി ഹെൽപ്പിംഗ് ഹാർട്ടസ്

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വേറിട്ട മാതൃകയുമായി ഹെൽപ്പിംഗ് ഹാർട്ടസ്. പ്രഭാത അന്നദാനത്തോടൊപ്പം ചികിത്സാ സഹായ നിധിയുമായി ഹെൽപ്പിംഗ് ഹാർട്ടസ് പതിവ് തെറ്റിക്കാതെ ഈ ഞായറാഴ്ച്ചയും എത്തി.



തിരുവനംന്തപുരം എസ്.എ.ടി  ആശുപത്രിയിലെ പ്രഭാത അന്നദാനതോടൊപ്പം നിർധനയായ കമലാക്ഷി അമ്മയ്ക്കുള്ള ചികിത്സാ തുകയുമായി 19/11/2017 ൽ ഹെൽപ്പിംഗ് ഹാർട്ടസ് എത്തി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇരുകാലുകളും നഷ്ടപ്പെട്ട് ചികിത്സയിൽ കഴിയുന്ന കട്ടാക്കട വീരണകാവ് സ്വദേശി ശ്രീമതി കമാലാക്ഷി അമ്മയുടെ ദുരിത അവസ്ഥ നേരിൽ കാണുകയും ഉടൻ തന്നെ അമ്മയ്ക്ക് ഒരു നന്മ എന്ന പേരിൽ കുറച്ച് തുക സമാഹരിക്കുകയും ചെയ്തു. സൗഹൃദ കൂട്ടായ്മ കൂട്ടുകാർ ഒരുമിച്ച് കണ്ടെത്തിയ തുക 19/11/17 ന് മെഡിക്കൽ കോളേജിലെ പ്രശസ്ത പ്രഫസർ Dr.S. അബ്‌ദുൽ ഗഫൂറി(MBBS,DPMR,MD,PM&R) (Professor & Head of Dept of Physical Medicine & Rehabilitation) ന്റെ സാന്നിധ്യത്തിൽ കൈമാറി. കൂടതെ ഇന്നലെ നടന്ന പ്രഭാത അന്നദാനം അരുൺ ഇറയാംകോട്, ഷിനു നെയ്യാറ്റിൻകര, ഹരിശങ്കർ കാര്യവട്ടം എന്നിവരുടെ സംഭാവനയായി നടത്തി. സംഘടന പ്രതിനിധികളായ ശ്യാം, പ്രതിഷ്, ഹരി ശങ്കർ, അജിത്ത്, അച്ചു, ഷിനു മുരുഗൻ, വിനോദ്, അമർ, സലീം, ഹരി,രാജി, ഗ്രീഷ്മ, അനുഷ്മ, രേഷ്മ എന്നിവർ ഇന്നത്തെ ചടങ്ങിൽ പങ്കെടുത്തു.



Post a Comment

0 Comments