Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

വിവാഹദിനം സ്ത്രീധനമായി കാർ ചോദിച്ചു; വധു മടങ്ങി, ഭർത്താവ് അറസ്റ്റിൽ

പോത്തൻകോട്: വിവാഹദിവസം തന്നെ വധുവിനോട്, സ്ത്രീധനമായി പറഞ്ഞിരുന്ന കാർ വരന്റെ വീട്ടുകാർ ആവശ്യപ്പെട്ടു; വധു സ്വന്തം വീട്ടിലേക്കു മടങ്ങി. വരൻ കൊയ്ത്തൂർക്കോണം മണ്ണറയിൽ പ്രണവിനെ (30) പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പരവൂർ സ്വദേശിനിയായ പെൺകുട്ടിയുമായിട്ടായിരുന്നു പ്രണവിന്റെ വിവാഹം.



വിവാഹശേഷം വീട്ടിലെത്തിയ ഉടനെ കാർ ആവശ്യപ്പെടുകയായിരുന്നു. കാർ തന്റെ വീട്ടിലുണ്ടെന്നും ഭർത്താവിന്റെ വീട്ടിൽ കാർ ഇടാൻ സൗകര്യമില്ലാത്തതിനാലാണു കൊണ്ടു വരാത്തതെന്നും പെൺകുട്ടി പറഞ്ഞു. എങ്കിൽ കാറിന്റെ താക്കോൽ വേണമെന്നായി വീട്ടുകാർ. വൈകിട്ട് വീടുകാണൽ ചടങ്ങിനു ബന്ധുക്കൾ എത്തിയപ്പോൾ പെൺകുട്ടി വിവരം ധരിപ്പിച്ചു.

ഇതോടെ ഇരുകൂട്ടരും തമ്മിൽ ബഹളമായി. ബന്ധുക്കളോടൊപ്പം വധു മടങ്ങി. പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നു പ്രണവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വരന്റെ സഹോദരനും പിതാവിനുമെതിരെയും കേസെടുത്തിട്ടുണ്ട്. സ്ത്രീധന നിരോധന നിയമപ്രകാരമാണു കേസ് എന്നു സിഐ എസ്.ഷാജി പറഞ്ഞു.

Post a Comment

0 Comments