തിരുവനന്തപുരം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടിയിൽ നിന്നും ആരംഭിച്ച കല്ലാറിൽ അവസാനിക്കുന്ന മനോഹരമായ ഒരു ട്രെക്കിംഗ് പാതയാണ് വരയാട് മുടി അല്ലെങ്കിൽ വരയാടുമൊട്ട കേൾക്കുമ്പോൾ നിസ്സാരമെന്നു തോന്നുമെങ്കിലും ഞാൻ ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും കഠിനമായ ഒരു trekking ആയിരുന്നു അത് പൊന്മുടിയിൽ നിന്നും കല്ലാർ വരെയും പിന്നീട് കല്ലാറിൽ നിന്നും പൊന്മുടിയിലേക്കും ആ വഴിയിലേക്ക് രണ്ടുതവണ ട്രക്ക് ചെയ്തിട്ടുണ്ട് വളരെ അധികം അപകടം പതിയിരിക്കുന്ന ഒരു ട്രെക്കിംഗ് പാത് കൂടിയാണത് കൂടിയാണത് കൂടിയാണത് വളരെ അപൂർവ്വമായി വരയാടുകളെ കാണാൻ സാധിക്കുന്നതുകൊണ്ടാണ് ഈ മലകൾക്ക് വരയാട് മുടി എന്ന പേര് വന്നത് വരായടുമോട്ട എന്നും ഈ മലനിരകൾ അറിയപ്പെടുന്നുണ്ട്.
സാധാരണഗതിയിൽ പൊന്മുടിയിൽ ആണ് ട്രക്കിംഗ് ആരംഭിക്കുന്നത് .പൊന്മുടിയിൽ നിന്നും വളരെ വ്യക്തമായി കാണാൻ പറ്റുന്ന മലനിരകളാണ് വരയാട് മുടി മലനിരകൾ
കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ഇക്കോ ടൂറിസം തിന്റെ ഭാഗമായി വരയാടുമൊട്ട ട്രെക്കിങ്ങിന്റെ പെർമിഷൻ തരുന്നത് ഏകദേശം 1100 മീറ്റർ ഉയരത്തിലാണ് 14 കിലോമീറ്റര് ദൈർഗ്യം ഉണ്ട് ഈ പാതക്ക് ഈ മലയുടെ നോർത്ത് സൈഡ് അഗാധമായ കൊക്കയാണ് പാലോട് ഫോറസ്റ്റ് റേഞ്ചിന്റെ കീഴിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് പൊന്മുടിയിൽ ഉള്ള ഇക്കോട്ടൂറിസം ഓഫീസിൽ നിന്നും ഒരു നിശ്ചിത ഫീസ് നൽകി ഒരു ടീമിന് ഈ വഴിയിൽ ട്രെക്ക് ചെയ്യാൻ പറ്റുന്നതാണ് ഒപ്പം ഒരു ഫോറസ്റ്റ് ഗാർഡിനെ യും ട്രക്കിങ് ടീമിന്റെ കൂടെ അയക്കും വരയാട് മുടിയിൽ ഉള്ള മലകൾ കയറിയിറങ്ങി ശേഷം കുത്തനെ താഴേക്കിറങ്ങി കല്ലാറിലാണ് പാത അവസാനിക്കുന്നത്
പൊന്മുടിയിൽ തുടങ്ങി മങ്കയത് അവസാനിക്കുന്ന ഒരു ട്രെക്കിംഗ് പാത് കൂടി ഉണ്ട് അവിടെ
രാവിലെ ആറ് മണിക്ക് ആരംഭിച്ച വൈകുന്നേരം ഏഴ് മണിയോടെ അവസാനിക്കുന്ന രീതിയിലാണ ട്രെക്കിങ്ങ് നടത്തുന്നത് വരായടുമുടി മലയിലേക്ക് പ്രവേശിച്ചാൽ വെള്ളം ഒരു പ്രധാന പ്രശ്നമാണ് ആവശ്യത്തിനുള്ള വെള്ളവും ഭക്ഷണവും കൈയിൽ കരുതേണ്ടത് അത്യാവശ്യമാണ് വെള്ളത്തിനു യാതൊരു സരോദസ്സും അവിടെ ഇല്ല കൂടാതെ ഒരുപാട് വെയ്റ്റ് കയ്യിൽ കരുതിയാൽ ട്രക്കിങ് ആസ്വദിക്കാൻ സാധിക്കില്ല ഒപ്പം വളരെ പാടുപെടേണ്ടിയും വരും
പൊന്മുടിയിൽ നിന്നും ട്രക്കിങ് ആരംഭിക്കുമ്പോൾ ആദ്യം അൽപ്പം താഴേക്കിറങ്ങിയ ശേഷം ഒരു അയ്യപ്പന്റെ അമ്പലം ഉണ്ട് ശേഷം ഇല്ലി കൂട്ടത്തിൻ ഇടയിലൂടെ കുത്തനെ മല കയറി വരയാടുമൊട്ട മലയുടെ മുകളിലെത്തും പിന്നീട് മുകളിലേക്കും താഴേക്കും കയറി ഇറങ്ങി മലയുടെ അങ്ങേ തലക്കൽ എത്തും മോട്ടകുന്നു ആയതുകൊണ്ട് നല്ല ചൂടാണ് തൊപ്പിയും മറ്റും കയ്യിൽ കരുത്തണ്ടത് അത്യാവശ്യമാണ് ശേഷം മല ഇറക്കമാണ് വളരെ അപകടം പിടിച്ച ഒരു സ്ഥലമാണ് അതു ഒന്നു കാലു തെറ്റിയാൽ ആള് താഴെ പോകും എന്ന രീതിയിലുള്ള ഇറക്കമാണ് ഏകദേശം രണ്ടു മണിക്കൂർ എടുത്താണ് ഞങ്ങളവിടെ ഇറങ്ങിയത് പിന്നീട് ഒരു മൂന്നു കിലോമീറ്റർ ചോല വനത്തിലൂടെയും പുല്മേട്ടിലുടെയും നടന്ന് കല്ലറിൽ ട്രെക്കിങ്ങ് അവസാനിക്കുന്നു..
ആന ശല്യം ഉള്ള പ്രദേശമാണ് ആദ്യ തവണ ട്രെക്ക് ചെയ്തപ്പോൾ 1 മണിക്കൂർ ആന കൂട്ടം തടസം ഉണ്ടാക്കിയിരുന്നു. മറ്റു വന്യ മൃഗങ്ങളും ഉണ്ട്
വളരെ കരുതൽ വേണ്ട പ്രദേശമാണ് വരായടു മുടി .മലനിരകളുടെ രണ്ടു വശവും അഗാധമായ കൊക്കയാണ് സൂക്ഷിച്ചു ഗൈഡിന്റെ നിർദേശങ്ങൾ പാലിക്കണം.
ഒരേപോലെ കഠിനമായ ഇറക്കങ്ങളും കയറ്റങ്ങളും നിറഞ്ഞ വഴി ആണ് കടുത്ത അട്ട ശല്യവും ഉണ്ട്.
Difficulty level - VERY RISKY {അല്പം ട്രെക്ക് ചെയ്തു പരിചയം ഉള്ളവർ മാത്രം പോകുക}














0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.