ആര്യനാട്: ശക്തമായ മഴയിൽ വ്യാപക കൃഷിനാശം. ഇറവൂർ ആശാഭവനിൽ രാജേഷ്(45), ഇറവൂർ അനുഭവനിൽ മുരളീധരൻ നായർ(50) എന്നിവർ കൃഷിചെയ്ത വാഴകൾക്കു നാശം സംഭവിച്ചു. രാജേഷ് കൃഷി ചെയ്ത 45 സെന്റിലെ കുലച്ചതും കുലയ്ക്കാത്തതുമായി നൂറിലധികം ഏത്തവാഴകൾ കാറ്റിൽ നിലം പൊത്തി. ഇതിനു സമീപത്തു മുരളീധരൻ നായർ 26 സെന്റിൽ കൃഷി ചെയ്ത 35 മൂട് ഏത്തവാഴകളാണു നശിച്ചത്.
ഇരുവരും ഇടത്തറ ഏലായിൽ പാട്ടത്തിനു ഭൂമിയെടുത്താണു കൃഷി നടത്തിയത്. കഴിഞ്ഞദിവസം പെയ്ത കനത്ത മഴയ്ക്കിടെയാണു സംഭവം. ആര്യനാട്–നെടുമങ്ങാട് റോഡിൽ ആതിര ഓഡിറ്റോറിയത്തിനു സമീപം ചെറിയ മഴയിൽ പോലും വെള്ളക്കെട്ട് രൂപപ്പെടുന്നത് ഒഴിവാക്കാൻ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. തോളൂർ പെട്രോൾ സമീപത്തെ പുരയിടങ്ങളിലും മഴയ്ക്കിടെ വെള്ളം കയറി. കരമനയാറ്റിലും ജലനിരപ്പ് ഉയർന്നു. വെള്ളം കയറിയ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ഇതുവരെ ജലം ഒലിച്ചുപോയിട്ടില്ല.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.