Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

അധികാരികളുടെ ശ്രദ്ധയ്ക്ക്; അപകടം ഏതു നിമിഷവും സംഭവിക്കാം

നെടുമങ്ങാട്: കച്ചേരി ജംഗ്‌ഷനിലെ പോസ്റ്റ് ഓഫീസിനു മുന്നിലുള്ള പര്യസ്യ ബോർഡിന്റെ തൂണുകൾ അപകടാവസ്ഥയിൽ.അധികാരികൾ ശ്രദ്ധിച്ചില്ലെങ്കിൽ വൻ അപകടത്തിന് നെടുമങ്ങാട് സാക്ഷിയാകും. ഇതിന്റെ തൂണുകൾ തുരുമ്പെടുത് തുടങ്ങിക്കഴിഞ്ഞു. തിരക്കുള്ള ഈ റോഡിൽ ദിവസവും പതിനായിരത്തിലധികം വാഹനങ്ങളും സ്കൂൾ, കോളേജ് വിദ്യാർഥികൾ, കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നിറങ്ങി വരുന്ന ബസുകൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയ നിരവധി ആളുകൾ ഇതുവഴി കടന്നുപോകുന്നുണ്ട്. ഒന്ന് സൂക്ഷിച്ചാൽ നമുക്ക് വൻ അപകടത്തിൽ നിന്ന് ഒഴിവാകാം. എത്രയും വേഗം ഇത് ഇവിടെനിന്നു മാറ്റിയില്ലെങ്കിൽ അപകടം ഉറപ്പാണ്. എന്തും സംഭവിച്ചതിനു ശേഷമേ മാറ്റൂ എന്നുള്ള നമ്മുടെ അധികാരികളുടെ അനങ്ങാപ്പാറ നയം ഇവിടെ കാണിക്കാതിരിക്കുക.





Pictures : Sibin 

Post a Comment

0 Comments