നെടുമങ്ങാട്: നെടുമങ്ങാട് കെഎസ്ആർടിസി ബസ് ടെർമിനലിൽ കൈക്കുഞ്ഞുങ്ങളുമായി യാത്രയ്ക്ക് എത്തുന്ന അമ്മമാർക്കു കുഞ്ഞിനു മുലയൂട്ടുവാനുള്ള പ്രത്യേക സൗകര്യം ഒരുങ്ങി. പുതുതായി നിർമിക്കുന്ന ബസ് ടെർമിനലുകളിൽ അമ്മമാർക്കു മുലയൂട്ടുവാനുള്ള പ്രത്യേക സൗകര്യം നൽകണമെന്നാവശ്യപ്പെട്ടു കെസിവൈഎം നെടുമങ്ങാട് ഫൊറോന മുൻ പ്രസിഡന്റ് ജോണി ഏലിയാപുരമാണ് മനുഷ്യാവകാശ കമ്മിഷന് മുന്നിൽ പരാതിയുമായി എത്തിയത്.
മാത്രമല്ല പുതുതായി നെടുമങ്ങാട്ട് നിർമിച്ച ബസ് ടെർമിനലിൽ അതിനുള്ള സൗകര്യമില്ലെന്നും പരാതിയിൽ പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മിഷന്റെ പ്രത്യേക നിരീക്ഷണത്തെ തുടർന്നു കെഎസ്ആർടിസി മാനേജിങ് ഡയറക്ടറോട് ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നു നിർദേശിച്ചു.
എന്നാൽ ഇതു നടപ്പിലാകാതെ വന്നപ്പോൾ കമ്മിഷന് മുന്നിൽ വീണ്ടും ജോണി ഏലിയാപുരം റീപെറ്റീഷനുമായി എത്തി. തുടർന്നു കമ്മിഷൻ കെഎസ്ആർടിസി എംഡിക്ക് ഓർഡറിന്റെ കോപ്പി നൽകി. ഇതിനെ തുടർന്നായിരുന്നു നെടുമങ്ങാട് ബസ് ടെർമിനലിൽ അമ്മമാർക്കു കുഞ്ഞിനു മുലയൂട്ടുവാനുള്ള സൗകര്യം ഒരുങ്ങിയത്. നെടുമങ്ങാട് ലയൺസ് ക്ലബും വേണാട് ആശുപത്രിയും ചേർന്നാണു മുലയൂട്ടൽ കേന്ദ്രത്തിനു നെടുമങ്ങാട് ബസ് സ്റ്റേഷനിൽ സൗകര്യം ഒരുക്കിനൽകിയത്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.