പാലോട്: നിഷ്കളങ്കരായ കുട്ടികളുടെ ചോദ്യങ്ങൾക്കു കലർപ്പില്ലാത്ത ചിരിയോടെ പ്രകൃതിയിലെ നന്മകളെ ചൂണ്ടി ഡി.കെ.മുരളി എംഎൽഎ നൽകിയ ഉത്തരങ്ങൾ അവർക്കു മറക്കാനാവാത്ത പ്രകൃതിപാഠമായി.പ്ലാവറ കൈരളി പുരുഷസംഘത്തിന്റെ അവധിക്കാല ക്യാംപിൽ കുട്ടികൾ എംഎൽഎയുമായി നടത്തിയ മുഖാമുഖമാണ് പ്രകൃതിമാതാവിനെ കരുതലോടെ സംരക്ഷിക്കാനും കൃഷി വിനോദമാക്കാനും കുട്ടികൾക്കു പ്രേരണയായത്.
നന്ദിയോട് കൃഷിഭവന്റെ സഹകരണത്തോടെ വാമനപുരം നദിക്കരയിലാണ് കുട്ടികൾക്കു കൃഷിപാഠവും പ്രകൃതിപാഠവും പകർന്നു നൽകിയത്. കുട്ടികളുടെ കുസൃതി ചോദ്യങ്ങൾക്ക് അതേ നാണയത്തിൽ തന്നെ മറുപടി നൽകിയപ്പോൾ കുട്ടികൾക്ക് അത് അവധിക്കാല ആഹ്ളാദമായി.
ക്യാംപിൽ വിളമ്പിയ കഞ്ഞി പ്ലാവിലക്കുമ്പിളിൽ കോരിയെടുത്തു കുട്ടികൾക്കു നൽകിയും ചക്കപുഴുക്കും മാമ്പഴ പുളിശേരിയും നുണഞ്ഞും ഏറെ നേരം ചെലവിട്ടപ്പോൾ അത് ഗ്രാമച്ചന്തത്തിന്റെ നിറച്ചാർത്തായി. കൃഷി ഓഫിസർ എസ്.ജയകുമാർ ക്ലാസെടുത്തു. ജൈവകൃഷിയെ സംബന്ധിച്ച നാടകവും നടന്നു.




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.