Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

നെയ്യാർ ഇറിഗേഷൻ പ്രോജക്ടിന്റെ നെയ്യാറ്റിൻകര ചാനൽ സബ്ഡിവിഷൻ ഉണർന്നു

നെയ്യാർ: വൈകിയാണെങ്കിലും നെയ്യാർ ഇറിഗേഷൻ പ്രോജക്ടിന്റെ നെയ്യാറ്റിൻകര ചാനൽ സബ്ഡിവിഷൻ ഉണർന്നു. ഒരിറ്റുവെള്ളം കിട്ടാതെ കാർഷിക നാണ്യവിളകൾ കരിയുകയും കർഷകർ നിസഹായരാവുകയും ചെയ്ത സാഹചര്യത്തിലാണു ജലസേചന വിഭാഗത്തിന് ഉൾവിളി ഉണ്ടായത്. രണ്ടു പതിറ്റാണ്ടിലേറെയായി നീരൊഴുക്കു നിലച്ച ചില ചാനലുകളിലൂടെ വെള്ളം എത്തിക്കാനായി. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണു ജലസേചനവകുപ്പ് ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

ജനപ്രതിനിധികളെ കണ്ട് അവരുടെ സഹകരണത്തോടെ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികളുടെ പങ്കാളിത്വത്തോടെയാണ് എല്ലായിടത്തും പണികൾ നടത്തിയത്. ഇറിഗേഷൻ വകുപ്പ് നേരിട്ട് തദ്ദേശഭരണ സ്ഥാപനങ്ങളെ തട്ടി ഉണർത്തിയപ്പോഴേക്കും പല ചാനലുകളും റോഡായി മാറിക്കഴിഞ്ഞിരുന്നു. വെള്ളം ഒഴുകാതെ വന്നപ്പോൾ സമീപവാസികൾ മണ്ണിട്ടുമൂടി റോഡാക്കുകയായിരുന്നു. പല റോഡുകളും വീണ്ടെടുത്തു ചാനലാക്കാനുള്ള തീവ്രശ്രമത്തിലാണു ജലസേചനവകുപ്പ്.


Post a Comment

0 Comments