കരകുളം: റവന്യൂ വകുപ്പിലെ അപൂർവം ചില ഉദ്യോഗസ്ഥൻമാരുടെ പ്രവർത്തനം സർക്കാരിനു
ദുഷ്പേരുണ്ടാക്കുന്നുണ്ടന്നും അത്തരക്കാർക്കെതിരെ കർശന നടപടികൾ
സ്വീകരിക്കുമെന്നും മന്ത്രി ഇ.ചന്ദ്രശേഖരൻ അറിയിച്ചു. വില്ലേജ് ഓഫിസുകളിൽ
തങ്ങളുടെ ആവശ്യങ്ങളുമായി കടന്നുചെല്ലുന്ന ജനങ്ങളുടെ അനുഭവങ്ങളിൽ നിന്നാണ്
അവർ സർക്കാരിനെ വിലയിരുത്തുകയെന്നും അദ്ദേഹം പറഞ്ഞു.കരകുളം വില്ലേജ്
ഓഫിസിന് പുതുതായി നിർമിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു
മന്ത്രി. സർക്കാർ ജനോപകാരപ്രദമായ പദ്ധതികളുമായി മുന്നോട്ടുപോകുമ്പോൾ അത്
നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധരായ ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചാൽ അത് എല്ലാ
തലങ്ങളെയും പ്രതികൂലമായി ബാധിക്കും.
വിവിധ കേന്ദ്രങ്ങളിൽ ഭൂമി ഉള്ളവർ തന്നെ അനധികൃതമായി സർക്കാർ ഭൂമി
കയ്യേറുന്ന പ്രവണതയുണ്ടെന്നും മന്ത്രി തുടർന്നു പുറഞ്ഞു. സർക്കാർ ഭൂമി
അന്യാധീനപ്പെടുന്നത് ഒരു കാരണവശാലും അനുവദിക്കാവുന്നതല്ല. അത്തരം ഭൂമി
തിരികെ ലഭ്യമാക്കി ഭൂരഹിതർക്കു വിതരണം ചെയ്യുതിനുള്ള നടപടി സ്വീകരിക്കും.
ഭൂരഹിതരായ ആളുകൾക്കു ഭൂമി കണ്ടെത്തി കൊടുക്കുകയെന്ന വലിയ ഉത്തരവാദിത്തമാണ്
സർക്കാർ ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി ആക്ഷേപമില്ലാത്തവിധം ഭൂമിയും അർഹരായവരെയും കണ്ടെത്തുന്നതിനുള്ള
നടപടികൾ സ്വീകരിക്കും. കുറ്റമറ്റ വിധത്തിൽ ഭൂരഹിതരായവർക്കും
ഭവനരഹിതരായവർക്കും വീടും ഭൂമിയുംനൽകും. ഇതിനു ജാഗ്രതാപൂർണമായ ഇടപെടലുകൾ
ഉണ്ടാവണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സി.ദിവാകരൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
മുൻ ഡപ്യൂട്ടി സ്പീക്കർ പാലോട് രവി, മുൻ എംഎൽഎ മാങ്കോട് രാധാകൃഷ്ണൻ,
ജില്ലാ കലക്ടർ എസ്.വെങ്കിടേസപതി, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
എം.എസ്.അനില, എഡിഎം ജോൺ വി.സാമുവൽ, ഡപ്യൂട്ടി കലക്ടർ വി.ആർ.വിനോദ്,
തഹസിൽദാർ ബൈജു എന്നിവർ പ്രസംഗിച്ചു.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.