Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

വീട്ടമ്മ ഇടിമിന്നലേറ്റു മരിച്ചു

അഴിക്കോട്: വീട്ടിന്റെ ടെറസിൽ നിന്ന വീട്ടമ്മ ഇടിമിന്നലേറ്റു മരിച്ചു. അഴിക്കോട് പ്ലാങ്കോണം ദാറുൽ ബർഗത്ത് വീട്ടിൽ പരേതനായ അബ്ദുൽ ജലീലിന്റെ ഭാര്യ ജെ.ലൈലാബീവി (52) ആണു മരിച്ചത്. വൈകുന്നേരം നാലരമണിയോടെയാണു സംഭവം. വീട്ടിനു ചേർന്നുള്ള രണ്ടു തെങ്ങുകളും ഇടിമിന്നലിൽ കരിഞ്ഞുപോയി.

ഷോക്കേറ്റുവീണ ലൈലാബീവിയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. മക്കൾ: അബ്ദുള്ള, അൽഅമീൻ, ഐഷാബീവി. മരുമക്കൾ: അബ്ദുൽ ഖാദർ, സബീന. 


Post a Comment

0 Comments